പണ്ടു പണ്ടു പണ്ടൊരു

 

പണ്ടു പണ്ടു പണ്ടൊരു മഞ്ചലേറി
നാടു കണ്ടു കണ്ടു കണ്ടൊരു തമ്പുരാൻ വന്നൂ
അമ്പലത്തിരുമുറ്റത്ത് തൊഴുതു നിന്നൂ
ഒരു ചമ്പകത്തൈമരം പൂത്ത ചേലിൽ നിന്നൂ

കാടു വഴും വേടരാജാവൊന്നു മോഹിച്ചൂ ആ
നാടുവാഴിത്തമ്പുരാനെ തടഞ്ഞു വെച്ചൂ
കാട്ടിൽ തടവിൽ വെച്ചൂ
എൻ മകൾക്ക് പൊൻ മകൾക്ക്
പുടവ നൽകാമോ
എങ്കിൽ നിന്നെ വിട്ടയക്കാമെന്നറിയിച്ചു
പുട കൊടയ്ക്കു സമ്മതിച്ചൂ തമ്പുരാൻ ചൊല്ലീ
എന്റെ ഉടയവർക്കും ഉറ്റവർക്കും കുറിയയക്കണം
വേളിക്കുറിയയക്കണം
തിരിമറികളറിയാത്ത വേട രാജാവോ
തിരുവെഴുത്തയച്ചു കൊള്ളാൻ സമ്മതം ചൊല്ലീ (പണ്ടു പണ്ടൊരു...)

തങ്കത്തിരുവോലയിലാ തമ്പുരാനെഴുതീ തന്റെ
തടവു വാർത്ത തിരുവെഴുത്തായ് പറന്നു ചെന്നൂ
നാട്ടിൽ പറന്നു ചെന്നൂ
തമ്പുരാന്റെ പടയണികൾ ഇരമ്പി വന്നൂ
അമ്പുമഴ പെയ്തൂ വേടർ പൊരുതി വീണു (പണ്ടു പണ്ടൊരു...)

നാടുവാഴിത്തമ്പുരാനീക്കാടു കൈയ്യേറി
കാടു വാണ വേട രാജാവടിമയായീ മക്കൾ
അടിമകളായി
കാരകിലിന്നഴകുള്ളൊരു വേടപ്പെണ്ണിൻ
കാതലനാം വേടനെയവർ തടവിലാക്കി
ഏനുഴുത മണ്ണെവിടെ അവൻ ചോദിച്ചു
ഏനു വന്ന പെണ്ണെവിടെ അവൻ ചോദിച്ചു
കാട്ടുപെണ്ണും കന്നിമണ്ണും കാത്തിരുന്ന്
വാർത്ത കണ്ണീർ കാട്ടാറായൊഴുകി വന്നൂ (പണ്ടു പണ്ടൊരു...)

------------------------------------------------------------------------------------------

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu pandoru

Additional Info

അനുബന്ധവർത്തമാനം