നീർക്കിളി നീന്തി വാ
നീർക്കിളി നീന്തി വാ
ഈക്കളിപ്പൊയ്കയിൽ
സിന്ദൂരം ചാർത്തി താമര
കണ്ണാടി കാട്ടി പൂന്തിര
അപ്സരസ്സുകൾ പാട്ടു പാടുമെൻ
സ്വപ്നഭൂമി തേടി
പൊൻ കുളമ്പെഴും എന്റെ മോഹമാം
സ്വർണ്ണമാനിതാ പോയി (നീർക്കിളി...)
നീലനീലപ്പീലി
നിറന്ന പീലി ചൂടി
മനസ്സിലെ മയൂരമാടി
പൂവു പെയ്തു മാനം
നിലാവു പെയ്തു മാനം
പനിനീർമഴയായെങ്ങും
നീയൊരഗ്നി വീണ
സ്വരങ്ങളഗ്നി പുഷ്പം
ദലങ്ങൾ തുടിക്കുന്നു
ദലങ്ങൾ ദലങ്ങൾ ദലങ്ങൾ തുടിക്കുന്നു ( നീർക്കിളി..)
നീർമിഴികളേതോ
കിനാവിലെന്ന പോലെ
മയങ്ങിടുമീ ലഹരൊ
നിന്റെ പാനപാത്രം
നിറഞ്ഞിരിപൂ വീണ്ടും
നിലാത്തിരി താഴുന്നു
നിൻ മനസ്സു പോലെ
തുടുത്തു പൂക്കളെന്നും
നിറങ്ങൾ തുടിക്കുന്നു
നിറങ്ങൾ നിറങ്ങൾ നിറങ്ങൾ തുടിക്കുന്നു (നീർക്കിളി...)
-------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neerkkili neenthi vaa
Additional Info
Year:
1985
ഗാനശാഖ: