അരയരയരയോ കിങ്ങിണിയോ
അരയരയരയോ കിങ്ങിണിയോ
നിറ കിങ്ങിണിയോ കിളി പാടിയോ
കിളി കിളി കിളിയോ പൊന്നണിയോ
ചെറു പൊന്മണിയോ കിളി പാടിയോ
പൊലി പൊലിയോ പൂമ്പൊലി പാടിയോ
കുറു കുരവപ്പൂവുകള്‍ ചൂടിയോ
കളമൊഴി നിന്‍ പൂന്തുടി പാടിയോ (അരയരയരയോ.....)
മാരിവില്ലൊടിഞ്ഞുതിര്‍ന്ന തരികളും
ഇവിടെ മണ്ണില്‍ പൂക്കളായ് കുരുവീ പാടാന്‍ വാ
കുയില്‍പ്പെണ്ണേ കളം പാട്ടിന്നൊരുങ്ങണ്ടേ
നിറങ്ങളേഴും വേണം നിലാത്തിരിയും വേണം
ഒരീണം ഒരീണം ഒരീരടി താ
കളങ്ങളില്‍ പാടിയാടാന്‍ ഒരീരടി നീ തരൂ
മലര്‍ക്കന്നിയായിവാനീ മനം പോലെ മംഗല്യം
മണ്ണില്‍ പൂക്കണിയായി വാ
മലരുകള്‍ തിരയും സ്വയംവരവധുവേ
മണ്ണില്‍ പൂക്കണിയായിവാ വിണ്ണിലെ ദേവതയായി വാ
ഏഴരപ്പൊന്നാനയേറി വരികയായ്
ഇവിടേ ദേവകന്യമാര്‍ അഴകിന്‍ കന്യമാര്‍
മുളംകൂട്ടില്‍ ഇളം തേനിന്‍ വിരുന്നുണ്ടോ
നിറന്ന പട്ടും വേണം ഞൊറിഞ്ഞുടുത്തിടേണം
തന്നാനം തന്നാനം മലര്‍ക്കിളി വാ
മനസ്സൊരു മാന്‍കിടാവായ് മല ര്‍മേടു തേടുന്നൂ
മലര്‍നുള്ളിയാടിവാ നീ മനം പോലെ മംഗല്യം
മണ്ണിന്‍ പൂങ്കുളിരായി വാ മലരമ്പന്‍ തിരയും
സ്വയംവരവധുവേ മണ്ണിന്‍ പൂങ്കുളിരായി വാ
വിണ്ണിലെ ദേവതയായി വാ
-----------------------------------------------------