തപ്പു കൊട്ടി തകിലു കൊട്ടി

തെയ്താരാ തെയ്താരാ
തെയ്യക തെയ്യക തെയ്യക തെയ്യക തെയ്താരാ
തനത്തന്തന തന്തന

തപ്പു കൊട്ടി തകിലു കൊട്ടി കൈമണി കൊട്ടി
തക്കിട ധിമി താളത്തില്‍ പാടെന്റെ പൊന്നളിയാ
കൂട്ടിന്നു കൊമ്പു കുറുകുഴല്‍ പുല്ലാംകുഴലുകളില്ല
കുറുമൊഴിപ്പെണ്ണിന്റെ മണി മണി പോലത്തെ കുരവപ്പൂവ്(2)  (തപ്പുകൊട്ടി...)

പകലിരവില്ലാതിവിടെ പാടത്തു പണിയെടുത്താല്‍
അരമുറിക്കരിക്കരവയര്‍ക്കഞ്ഞി പശി കെടുത്താന്‍
തളര്‍ന്നു വീണൊരു തലമുറ തന്നിലെരിഞ്ഞ തീയ്
പടര്‍ന്നു കത്തണ പന്തമുയര്‍ത്തണ പാട്ടൊന്നു പാട്
തെയ്താരാ തെയ്താരാ
തെയ്യകതെയ്യക തെയ്യക തെയ്യക തെയ്താരാ (തപ്പുകൊട്ടി..)

Aagamanam | Thappu kotti song