കൃഷ്ണവർണ്ണമേനിയാർന്ന മേഘമേ

കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ -നീ
സ്വര്‍ഗംഗയില്‍ കുളിച്ചു ചെപ്പുകുടം നിറച്ചു
നൃത്തമാടിവാ  നൃത്തമാടിയാടിവാ വാ വാ വാ (കൃഷ്ണ...)

നീയൊത്തു നൃത്തമാടാന്‍ പീലിച്ചിറകു നീര്‍ത്തി
ശ്യാമളയാം ഭൂമിയിതാ ഒരുങ്ങി നില്‍പ്പൂ (2)
പൂവുണ്ടോ പനിനീരിന്‍ തീര്‍ഥമുണ്ടോ
പൂങ്കുളിരിന്‍ കളഭപ്രസാദമുണ്ടോ   (കൃഷ്ണ...)

കാല്‍ത്തള കിലുകിലുങ്ങി തൂനെറ്റിയില്‍ വാളോങ്ങി
നീയുറഞ്ഞു തുള്ളുവാനോ ഒരുങ്ങിനില്‍പ്പൂ
ദേവിക്കു കുരുതിയും നീരുമുണ്ടോ
പൂവുടലിന്‍ അഭിഷേകതീര്‍ഥമുണ്ടോ  (കൃഷ്ണ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Krishnavarna Meniyarnna