നന്ത്യാർവട്ടത്തിൻ പൂവു കൊണ്ടേ
നന്ത്യാര്‍വട്ടത്തിന്‍ പൂവു കൊണ്ടേ
നടുമലര്‍ വിളക്കിലെ ചാന്തു കൊണ്ടേ
അണിയിക്കുവാന്‍ നിന്നെ അലങ്കരിക്കാന്‍
അരികില്‍ ഞാന്‍ വന്നു നിന്നു എന്നാല്‍
ഒരു മാത്ര ഒരു മാത്ര വൈകിപ്പോയ് ഞാന്‍
ഇനിയൊരു മൌനത്തിന്‍ ചിപ്പി തേടും
മിഴിനീ ര്‍കണികയായ് നീ
പ്രിയമെഴും വാക്കില്‍ പടര്‍ന്നു കേറാന്‍
കൊതി കൊള്ളും രാഗമായ് നീ
കദന കുതൂഹല രാഗമായ് നീ (നന്ത്യാര്‍വട്ടത്തിന്‍..)
ഇനിയൊരു ഗാനത്തിന്‍ ചിറകു തേടും
ഹൃദയത്തിന്‍ മന്ത്രമായ് നീ
ഒരു വസന്തത്തെയിന്നേറ്റു വാങ്ങാന്‍
കൊതി കൊള്ളും മുള്‍ച്ചെടിയായ് ഞാന്‍
ഒരു പൂ തേടും മുള്‍ച്ചെടിയായ് (നന്ത്യാര്‍വട്ടത്തിന്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nandyar vattathin