സ്വർഗ്ഗത്തിലേക്കോ
സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം
സ്വപ്നാടനം ഈ സ്വപ്നാടനം
(സ്വർഗ്ഗത്തിലേക്കോ...)
അനന്തമാണീ വീഥി
അജ്ഞാതമാണീ വീഥി
സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം
സ്വപ്നാടനം ഈ സ്വപ്നാടനം
വാനം ഭൂമിക്ക് വളർത്താൻ കൊടുത്തു
കണ്ണുനീർത്തുള്ളികളെ - വീഴും
കണ്ണുനീർത്തുള്ളികളെ
ഭൂമി കുടിച്ചൂ പാതി പൂവായ് വിടർന്നൂ പാതി
ആയിരം പൂ കൊഴിഞ്ഞൂ വീണ്ടും
ആയിരം പൂ വിരിഞ്ഞൂ വീണ്ടും
ആയിരം പൂ വിരിഞ്ഞൂ
സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം
സ്വപ്നാടനം ഈ സ്വപ്നാടനം
തീരം തിരകളെ പുണരാതെ നിന്നു
ദുഃഖത്തിൻ പുളിനങ്ങളിൽ - പാരിൽ
ദുഃഖത്തിൻ പുളിനങ്ങളിൽ
മോഹം നീട്ടി യാഗം - കാലം നീട്ടി ശോകം
ജീവിതം പൂവിടുന്നു വീണ്ടും
ജീവനിൽ തീയിടുന്നു വീണ്ടും
ജീവനിൽ തീയിടുന്നു
സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം
സ്വപ്നാടനം ഈ സ്വപ്നാടനം
സ്വപ്നാടനം ഈ.... സ്വപ്നാടനം