അറിയാതെ അറിയാതെ എന്നിലെ
Music:
Lyricist:
Singer:
Raaga:
Film/album:
അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ് വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
Ariyaathe ariyaathe
Additional Info
ഗാനശാഖ: