മരം ചാടി നടന്നൊരു കുരങ്ങൻ
കാടുവിട്ടു നാടുകേറി കൂടുവിട്ടു കൂടുമാറി
കുരങ്ങൻ മനുഷ്യനായി...
മരം ചാടി നടന്നൊരു കുരങ്ങൻ
മനുഷ്യന്റെ കുപ്പായമണിഞ്ഞു..
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചു...
ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും
ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു.. ഈ
ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു ..
കലികാലം പിറന്നപ്പോൾ കാറ്റുമാറി വീശിയപ്പോൾ
കാടുവിട്ടു വാനരത്താൻ നാട്ടിൽ വന്നെത്തി..
പകലെല്ലാം ഭക്തനായി...
ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ
പള്ളിയിലും കോവിലിലും...
പകലെല്ലാം ഭക്തനായി പള്ളിയിലും കോവിലിലും
പതിവായി പാതിരാവിൽ കള്ളുഷാപ്പിലും..
പല പല തലകുത്തി കരണങ്ങൾ മറിഞ്ഞവൻ
പിടികിട്ടാപ്പുള്ളിയായി കാലം കഴിച്ചു...
രാജാവായും മന്ത്രിയായും മന്ത്രവാദി തന്ത്രിയായും
രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചു
ഇളക്കുവാൻ കഴിയാത്തൊരാപ്പു വലിച്ചൂരിയൂരി
ഇവനെല്ലാം ചതഞ്ഞരഞ്ഞവസാനിക്കും....
_____________________________________