വെണ്ണിലാവിനെന്തറിയാം

വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍
മാനവന്റെ ഹൃദയത്തിന്‍ 
മോഹഭംഗമാരറിയാന്‍
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍

വസന്തത്തിനെന്തറിയാം
വരയ്ക്കാനും മായ്ക്കാനും
വാടിവീണ പൂവിന്റെ -
വനരോദനമാരു കേള്‍ക്കാന്‍
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍

മനസ്സിലെ ശില്പികള്‍ തീര്‍ക്കും
അനുരാഗ സ്വപ്നങ്ങള്‍
ഇരുട്ടിലായ് കണ്ണു തുറക്കും
നിശാകാലപുഷ്പങ്ങള്‍
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍

ശലഭത്തിനെന്തറിയാം
മധുപാത്രം മോന്തുവാന്‍
കൂട്ടിലിട്ട പൈങ്കിളിതന്റെ
ഗദ്ഗദങ്ങളാരു കേള്‍ക്കാന്‍

വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍
മാനവന്റെ ഹൃദയത്തിന്‍ 
മോഹഭംഗമാരറിയാന്‍
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Vennilaavinenthariyaam

Additional Info

അനുബന്ധവർത്തമാനം