ദേവൻ തന്നത് തിരുമധുരം
ദേവന്‍ തന്നതു തിരുമധുരം - ഈ
ദേവന്‍ തന്നതു പ്രണയസുഖം
കാമിനീ നിന്‍ ഹൃദയതലം
കാമനേകിയ പൂജാഫലം
(ദേവന്‍... )
മാനസശാലയില്‍ മധുവിധുലീലയില്‍
ഗാനവും താളവും അലിഞ്ഞുചേര്‍ന്നു
മാനസശാലയില്‍ മധുവിധുലീലയില്‍
ഗാനവും താളവും അലിഞ്ഞുചേര്‍ന്നു
പ്രാണസഖീയെന്‍ ഭാവനാമുരളിയില്‍
പാടാത്ത പാട്ടുകള്‍ വിരുന്നു വന്നു
വിരുന്നു വന്നു
ദേവന്‍ തന്നതു തിരുമധുരം - ഈ
ദേവന്‍ തന്നതു പ്രണയസുഖം
ഓരോ മലരിലും ഓരോ തളിരിലും
ആയിരം വസന്തങ്ങള്‍ ഒളിച്ചു നിന്നു
ഓരോ മലരിലും ഓരോ തളിരിലും
ആയിരം വസന്തങ്ങള്‍ ഒളിച്ചു നിന്നു
വിണ്ണില്‍ നിന്നും പൂത്താലവുമായ്
പൊന്‍കിനാക്കള്‍ ഇറങ്ങിവന്നു
കാമിനീ നിന്‍ ഹൃദയതലം
കാമനേകിയ പൂജാഫലം
ദേവന്‍ തന്നതു തിരുമധുരം - ഈ
ദേവന്‍ തന്നതു പ്രണയസുഖം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devan thannathu thirumadhuram
Additional Info
ഗാനശാഖ: