ഒന്നാനാം പൂമരത്തിൽ

ഒന്നാനാം പൂമരത്തില്‍ ഒരേയൊരു ഞെട്ടിയില്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ - മൂന്നേ മൂന്നു പൂക്കള്‍
ഒന്നായ് പിറന്നവര്‍.. ഒന്നായ് വളര്‍ന്നവര്‍.. (2)
ഒരു നാളും പിരിയാത്ത മൂന്നു പൂക്കള്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍... (ഒന്നാനാം... )

പുഷ്പകാലമൊരു തുള്ളി തേൻ കൊടുത്താൽ
അവർ ഒപ്പമതു പങ്കു വെയ്ക്കും മൂന്നു പേരും (2)
മൂന്നിലൊരാൾക്കല്പമൊരു  നോവു വന്നാൽ (2)
മൂന്നു പേർക്കും വേദനിക്കും ഒന്നു പോലെ (ഒന്നാനാം...)

കാറ്റടിച്ചു പൂമരത്തെ കുലുക്കിയാലും
കാലവർഷം കണ്ണുനീരിൽ മൂടിയാലും (2)
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കൾ (2)
മന്ദഹാസം മായാത്ത മൂന്നു പൂക്കൾ (ഒന്നാനാം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
onnanaam poomarathil