കണ്മുനയാലേ ചീട്ടുകൾ
കണ്മുനയാലേ ചീട്ടുകൾ കശക്കി
നമ്മളിരിപ്പൂ കളിയാടാൻ
പെണ്ണേ കളിയിൽ തോറ്റൂ ഞാൻ
കണ്ണീരാണുനിൻ തുറുപ്പുഗുലാൻ - ഈ
കണ്ണീരാണുനിൻ തുറുപ്പുഗുലാൻ
(കണ്മുനയാലേ...)
കളിച്ചില്ലെങ്കിൽ വെല്ലുവിളി
കളിക്കാനിരുന്നാൽ കള്ളക്കളി
എപ്പോഴുമെപ്പോഴും നിനക്കു ജയം
ഞാനിസ്പേടേഴാം കൂലി
വെറുമിസ്പേടേഴാം കൂലി
(കണ്മുനയാലേ...)
വലിച്ചെറിഞ്ഞാൽ തിരിച്ചുവരും
വഴിയേപോയൊരു വയ്യാവേലി
വലവീശുമ്പോൾ എന്നുടെവലയിൽ
വെറുതേ...വീണൊരു നെയ്യാവോലി
ആളേകണ്ടാൽ ശൃംഗാരി
അടുത്തുചെന്നാൽ കാന്താരി
കാമദേവന്റെ കല്യാണസദ്യയ്ക്കു
കറിയിൽ ചേർക്കണ കാന്താരി
(കണ്മുനയാലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kanmunayaale cheettukal