കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
ആ..ആ..ആ..ആ..
കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം(2)
ആടി കാറ്റായോ പായും പ്രായം(2)
അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം
അരയാലിലയായ് നാമം ചൊല്ലും പ്രായം
അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണിൽ
അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതിൽ
മറക്കുവതെങ്ങനെ ആ മലർ വസന്തം(2)
അന്നെന്റെ മാനസ ജാലകവാതിലിൽ (2)
മുട്ടി വിളിച്ചൊരു പെണ്മുഖമിന്നും ഓർക്കുന്നു ഞാൻ (കൈയ്യെത്തും...)
വൃശ്ചികരാവിൻ മച്ചകത്തന്നു ഞാൻ
കണി കണ്ട ചന്ദ്രിക മായാതെ നില്പൂ
ആദ്യാനുരാഗമായുണുർന്നു നില്പൂ(2)
ഒരിക്കലും മായാത്തൊരിന്ദ്രധനുസ്സു പോൽ (2)
അമ്മയെന്നിലെ എന്നിലിരിപ്പൂ അനുഗ്രഹമായ് (കൈയ്യെത്തും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Kaiyethum doore
Additional Info
ഗാനശാഖ: