വെൺതിങ്കളിന്നൊരു മണവാട്ടി

വെണ്‍ തിങ്കളിന്നൊരു മണവാട്ടി
വെളുവെളെച്ചിരിക്കുന്ന മണവാട്ടി
മഴമുകില്‍ മാലയാല്‍ മന്ത്രകോടിപുതച്ചവള്‍
മധുരം നുണയുന്ന മണവാട്ടി

നവവധുതന്നുടെ കവിളത്തു തെളിയുന്ന
മഴവില്ലുകാണാനെന്തു ഭംഗി
മണവാളച്ചെറുക്കന്റെ ചുണ്ടത്തു വിരിയുന്ന
മന്ദാരപ്പൂകാണാന്‍ എന്തു ഭംഗി
(വെണ്‍ തിങ്കൾ..)

അയലത്തെ തോഴിമാര്‍ അതുമിതും പറഞ്ഞും
കൊണ്ടടക്കിച്ചിരിക്കുന്ന മുഹൂര്‍ത്തത്തില്‍
മധുരം കിള്ളുമ്പോള്‍ ചെക്കന്റെ മനസ്സിലെ
മധുമാരി എങ്ങനെ വര്‍ണ്ണിക്കാന്‍
(വെണ്‍ തിങ്കള്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venthinkalinnoru

Additional Info

അനുബന്ധവർത്തമാനം