കുമുദിനികൾ കളഭം പൂശി
കുമുദിനികൾ കളഭം പൂശി
പ്രമദവനം പൂമണം വീശി
കുസുമശരൻ കാത്തു നിൽപൂ രാധികേ
(കുമുദിനികൾ...)
രാഗവിവശനാകും യദുനാഥൻ നിന്നെ
രാസനടനത്തിനു വിളിക്കുന്നു
കാലിലെ ചിലങ്കയും കബരീപുഷ്പങ്ങളും
നീലനിചോളവും അണിയൂ
വേഗമണയൂ സഖീ
(കുമുദിനികൾ...)
ഗോപികാനാഥനെ സ്വീകരിക്കാൻ രാധ
ഗോരോചനം കൊണ്ടു തിലകം ചാർത്തി
കൈശികം മാടിയ രേഖയിങ്കൽ നവ-
കാശ്മീരസിന്ദൂര ധൂളി തൂവി
നീലാഞ്ജനം കൊണ്ട് കണ്ണെഴുതി നല്ല
മാലേയലേപനം മാറിലണിഞ്ഞു
ഗോപികാനാഥനെ സ്വീകരിക്കാൻ രാധ
ഗോരോചനം കൊണ്ടു തിലകം ചാർത്തി
തിലകം ചാർത്തി
ചൈത്രചന്ദ്രികപോൽ കുണുങ്ങി കുണുങ്ങി
മുത്തണിച്ചിലങ്കകൾ കിലുങ്ങി കിലുങ്ങി
ചൈത്രചന്ദ്രികപോൽ കുണുങ്ങി കുണുങ്ങി
മുത്തണിച്ചിലങ്കകൾ കിലുങ്ങി കിലുങ്ങി
ലാസ്യലഹരിയിൽ മയങ്ങി മയങ്ങി ആ...
ലാസ്യലഹരിയിൽ മയങ്ങി മയങ്ങി
രാസനർത്തനം ഗോപിമാർ തുടങ്ങി
ചൈത്രചന്ദ്രികപോൽ കുണുങ്ങി കുണുങ്ങി
മുത്തണിച്ചിലങ്കകൾ കിലുങ്ങി കിലുങ്ങി
ചൈത്രചന്ദ്രികപോൽ കുണുങ്ങി കുണുങ്ങീ....