നളിനമുഖി നളിനമുഖി

നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍
നളിനമുഖീ ..നളിനമുഖീ..

അനുരാഗലേഖനമെന്‍ ദമയന്തിക്കേകി വരാന്‍
അരയന്നമില്ലല്ലോ ദൂത് ചൊല്ലാന്‍ അരയന്നമില്ലല്ലോ
താമരത്തളിര്‍ ‍മെത്തനീര്‍ത്തി ഓമലാളെ കാത്തിരിക്കാന്‍
പൂമരത്തിന്‍ തണലില്ലല്ലോ എന്റെ ചുറ്റും
പൂമരത്തിന്‍ തണലില്ലല്ലോ
നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍

നവവസന്തഗന്ധമേറ്റു ഭൂമി കോരിത്തരിക്കുമ്പോള്‍
നളന്‍ നിന്നെ കാത്തിരിക്കുന്നു - വിരഹിയാം
നളന്‍ നിന്നെ കാത്തിരിക്കുന്നു
കാട്ടുകുയില്‍ പാട്ടു കേട്ടു കദളീവനമുണരുമ്പോള്‍
നോക്കി നോക്കി ഞാന്‍ ഇരിക്കുന്നു - ദമയന്തിയെ
നോക്കി നോക്കി ഞാന്‍ ഇരിക്കുന്നു
നളിനമുഖീ ..നളിനമുഖീ..
നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nalinamukhi

Additional Info

അനുബന്ധവർത്തമാനം