കഴിഞ്ഞ കാലത്തിൻ കല്ലറയിൽ

കഴിഞ്ഞ കാലത്തിൻ കല്ലറയിൽ
കരളിൻ അഗാധമാം ഉള്ളറയിൽ
ഉറങ്ങിക്കിടക്കുന്ന പൊൻ കിനാവേ നീ
ഉണരാതെയുണരാതെ ഉറങ്ങിക്കൊള്ളൂ
വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....]

സുന്ദരസങ്കൽപ സുമമഞ്ജരികൾ
എന്നും ചാർത്തുന്നു ഞാനിവിടെ (2)
കണ്ണുനീർ നെയ്ത്തിരി കത്തിച്ചു കത്തിച്ചു
കാവലിരിക്കുന്നു ഞാനിവിടെ
വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....]

പൂട്ടിക്കിടക്കും കോവിലിൻ വെളിയിൽ
പൂജയ്ക്കിരിക്കുന്ന പൂജാരി ഞാൻ(2)
നിഷ്കാമസുന്ദര നിത്യാരാധനയിൽ
സ്വർഗ്ഗീയ സുഖം കാണും താപസൻ ഞാൻ
ആരിരാരോ രാരിരാരോ (2)[കഴിഞ്ഞ....]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info