മൂടുപടം മാറ്റി വന്ന മുറച്ചെറുക്കാ
മൂടുപടം.... മൂടുപടം മാറ്റി വന്ന മുറച്ചെറുക്കാ....
ഇനി ഓടി ഓടി എവിടെപ്പോയി ഒളിക്കും ഞാന്‍....(മൂടുപടം..)
കാണാത്ത കയറാല്‍ നിന്‍
കരളിന്റെ തോണി എന്റെ കടക്കണ്ണിന്‍
കടവില്‍ നീ കെട്ടിയിട്ടല്ലോ...
പണ്ടേ കെട്ടിയിട്ടല്ലോ.. (മൂടുപടം..)
പാതിരാ പൂനിലാവില്‍
ഞാന്‍ നിന്‍ തങ്ക കിനാവിലെ
തുതപ്പുഴ കല്‍പ്പടവില്‍ തുടിച്ചിറങ്ങും..(പാതിരാ...)
ആരുമാരും അറിയാതെ
കോട കാര്‍വര്‍ണനെ പോല്‍
ആട കക്കാന്‍ നീ ഉടനെ അരികില്‍ എത്തും...(ആട കക്കാന്‍..)(മൂടുപടം..)
വിണ്ണിലെ ചന്ദ്രലേഖ..
നീന്തും എന്‍ മേനി നോക്കിടും
കണ്ണിണകള്‍ പൊത്തും നിന്റെ കരങ്ങള്‍ നീട്ടി..(വിണ്ണിലെ..)
പിന്നെ നിന്റെ പുല്‍ക്കുടിലില്‍
എന്നെ കുടിയിരുത്തും..
കന്നി ഓണം നമുക്കുള്ളില്‍ വിരുന്നിനെത്തും..(കന്നി ഓണം..)(മൂടുപടം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Moodupadam Maatti Vanna Muracherukkaa