മാലിനിനദിയിൽ കണ്ണാടി നോക്കും

 

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ
(മാലിനിനദിയില്‍...)

നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)
(മാലിനിനദിയില്‍... )

കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ്
കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
എന്റെ കവിൾത്തടമാകെ
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
എന്റെ മേനിയിലാകെ -എന്റെ മേനിയിലാകെ

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ

malini nadiyil-shakunthala.flv