കാട്ടിൽ കൊടും കാട്ടിൽ

കാട്ടിൽ കൊടും കാട്ടിൽ മുൾപ്പടർപ്പിൽ
ഒരു കൊച്ചുമുല്ല
ആരും കാണാതെ ആരോരുമറിയാതെ
ആകെ തളർന്നുപോയ് കൊച്ചുമുല്ല

വെള്ളമൊഴിച്ചില്ല വളമാരുമേകിയില്ല
അവളൊരനാഥയായ് ആ വനഭൂമിയിൽ
അഴലിൻ നിഴലിൽ അവൽ വളർന്നൂ
അഴലിൻ നിഴലിൽ അവൽ വളർന്നൂ
(കാട്ടിൽ...)

അന്നൊരു നാളിൽ മാലാഖവന്നു
അവളുടെ മെയ്യിൽ തൊട്ടു തലോടി
അന്നുവസന്തം പൂകൊണ്ടു മൂടി
അന്നുവസന്തം പൂകൊണ്ടു മൂടി
വനദേവതയായി അവളോ വനദേവതയായി
(കാട്ടിൽ...)