ശാലീനസൗന്ദര്യമേ
ശാലീന സൌന്ദര്യമേ
ശാലീന സൌന്ദര്യമേ
കരളിൽ പതിഞ്ഞു കിടക്കുമേ മായാതെ
കറയറ്റ ചാരുത എന്നുമെന്നും
(ആ ശാലീന സൌന്ദര്യമേ..)
കറുകവരമ്പിട്ട വയലിന്റെ നടുവിലു
കുളിരു മുളച്ച മാടങ്ങളുണ്ട് (2)
പുഴ നീന്തി പൂങ്കുന്നു ചുറ്റുന്ന കാറ്റിന്റെ
കരതാരിൽ കസ്തൂരി ഗന്ധമുണ്ട് (2)
കരളിൽ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുത എന്നുമെന്നും
(ആ ശാലീന സൌന്ദര്യമേ..)
പുലരി തൻ വെണ്മകൾ കൈ നീട്ടി വാങ്ങിയ
പരിശുദ്ധി തൂകുന്ന പള്ളി തന്നിൽ..
പഴമതൻ ശുദ്ധിയും ശക്തിയും പേറുന്ന
പരദേവത തന്റെ കാവിനുള്ളിൽ..
തൊഴുതു നിന്നീടും പ്രശാന്ത മുഖങ്ങൾ തൻ
തുടിയിടും തൂമയെഴും മനസ്സും (2)
മഴയത്തു മടവീണു നീരൊഴുകുമ്പോൾ
വരമ്പത്തിരുന്നു മതി മറന്നു (2)
ഒളിപോലെ പായുന്ന കുറുവാ പരലിനെ തുണികൊണ്ടു
കോരും കിടാങ്ങളേയും
കരളിൽ പതിഞ്ഞു കിടക്കുമോ
മായാതെ കറയറ്റ ചാരുത എന്നുമെന്നും
(ആ ശാലീന സൌന്ദര്യമേ..)