കാതിൽ തേന്മഴയായ് - M

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
ഒരു നാടൻപാട്ടായിതാ ....
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.16667
Average: 8.2 (6 votes)
Kaathil thenmazhayaay - M

Additional Info