ഇതാരോ ചെമ്പരുന്തോ
ഹൊയ്യ ഹൊയ്യാ ഹേ
ഇതാരോ ചമ്പരുന്തോ പറക്കും തോണീയായ് മേലേ
വടക്കൻ കാറ്റു മൂളി കടൽ പൊന്മുത്തു കോരാൻ വാ
ചാകരക്കൊയ്‌ത്തായ്....
ഹൊയ്യ ഹൊയ്യാ ഹൊയ്....
ഏഹേ...
(ഇതാരോ)
ഓ......
ഉരുക്കൻ കാറ്റിനോടു മല്ലടിക്കും തോണിയിൽ
ഓ.....
പിടക്കും മിന്നൽ പോലാം പൊന്നു കോരി വന്നവൻ
കടക്കൺകൊണ്ടിളന്നീർ മോന്തിനിൽക്കുന്നാരിവൻ
പെരുന്നാൾ കൂടണം പോൽ പെണ്ണൂകാണാൻ വരും പോൽ
ഓ......
(ഇതാരോ)
കൊറ്റിയും മക്കളും കൊയ്ത്തിനു പോകുമ്പോൾ
കാക്കേം പോ കടൽ കാക്കേം പോ
മൂളിപ്പാട്ടും മൂളിക്കൊണ്ടേ കാറ്റും കൂടെ പോണൊണ്ടേ
പോണൊണ്ടേ....കൂടെ പോണൊണ്ടേ
ചക്കിയും മക്കളും തക്കിടമുണ്ടനും
കൊയ്യാൻ വന്നൊരു നേരത്തേ
മൂളീപ്പാട്ടും മൂളീപ്പായണ കാറ്റിന്നെന്തൊരു തന്തോയം
തന്തോയം എന്തു തന്തോയം
ഹൊയ്യ ഹൊയ്യാ ഹയ്.....
കടത്തിന്നില്ല മോനെ രൊക്കമാണേൽ കൊണ്ടുപോ
ഓ....
എനിക്കും സ്വന്തമായി വള്ളമൊന്നു വാങ്ങണം
മഴക്കും മുൻപു കൊച്ചുകൂരയൊന്നു മേയണം
മറന്നു വീടു നോക്കാൻ പെണ്ണൊരുത്തീം വരേണം
ഓഹോ.........
ഇതാരോ ചമ്പരുന്തോ പറക്കും തോണീയായ് മേലേ
വടക്കൻ കാറ്റു മൂളി കടൽ പൊന്മുത്തു കോരാൻ വാ
ചാകരക്കൊയ്തായ്....
ഹൊയ്യ ഹൊയ്യ ഹയ്....
ഏഹേ...
(ഇതാരോ)