വരവേൽക്കയായ്
വരവേൽക്കയായ് ഏകാന്തവീഥി
പഥികാ വരൂ വരൂ
പകലും മറഞ്ഞു (വരവേൽക്കയായ്..)
ഏകാന്തയാനം തരളപദം
മൂവന്തിപ്പൊൻ താരം
ഇനിയൊരു സാക്ഷി
കടലല പാടും കദനകുതൂഹലം (2)
അനുപദമാഹാ പിറകേ വരുന്നൂ
പകലും മറഞ്ഞു (വരവേൽക്കയായ്..)
സ്നേഹാർദ്രമൂകം വിട പറയാൻ
നിൻ പിന്നിൽ നീളും നിറമിഴിയേതോ
പുലരൊളി വീണ്ടും തുയിലുണരില്ലേ
കുയിലുകൾ പാടീ തുയിലുണരില്ലേ
തളിർ ചൂടില്ലേ തരുനിര വീണ്ടും
പകലും മറഞ്ഞൂ (വരവേൽക്കയായ്..)
---------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varavelkkayaay
Additional Info
ഗാനശാഖ: