പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ 
(പൊട്ടിത്തകർന്ന... )

കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌ 
(പൊട്ടിത്തകർന്ന... )

ആകാശ താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (2)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ...

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
pottithakarnna kinavu

Additional Info

അനുബന്ധവർത്തമാനം