രഘുപതിരാഘവ രാജാരാമൻ
രഘുപതി രാഘവരാജാരാമൻ
സീതാരാമൻ ഒരു
മുനിശാപം ശിലയായ് മാറ്റിയൊരഹല്യയെ
ഈ അഹല്യയെ ഇനി
ഒരു പുനർജ്ജന്മത്തിലുണർത്തുമോ
ഉണർത്തുമോ
ചന്ദനക്കലപ്പ കൊണ്ടുഴുതിളക്കാത്തൊരു
കന്നിമണ്ണിൽ ഈ
തപോവന പർണ്ണകുടീരത്തിൽ
ഭർത്തൃസമാഗമം സ്വപ്നം കണ്ടുണരും
ഭാമിനിയല്ലോ ഏകാന്ത
യോഗിനിയല്ലോ ഞാൻ
വരുമോ നാഥൻ വരുമോ എന്റെ
വക്ഷസ്സിൽ കാൽവിരൽപ്പൂ പതിയുമോ (രഘുപതി..)
എൻ പ്രേമഗൗതമൻ ശാപമോക്ഷം
എനിക്കെന്നു നൽകും
ഈ തമസ്സിൽ നിന്നുയിർത്തെഴുന്നേൽക്കും
ദർഭകൾ പൂവിടും വൈശാഖസന്ധ്യകൾ
ദാഹിക്കുന്നവൾ കാണുവാൻ
മോഹിക്കുന്നവൾ ഞാൻ
വരുമോ രാമൻ വരുമോ എന്റെ
വസന്തത്തിൻ യൗവനപ്പൂ വിടരുമോ(രഘുപതി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raghupathyraaghava Rajaraman
Additional Info
ഗാനശാഖ: