മാനത്തെ കനലു കെട്ടൂ

മാനത്തെ കനലുകെട്ടു - കനലുകെട്ടു
സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ചു
ഭൂമി പെറ്റ പൂവുകൾക്ക് സമയമറിയുവാൻ
കാലം പൊന്നുകൊണ്ടൊരു നാഴികമണി
ചുമരിൽ വച്ചു
നാഴിക മണിത്തിങ്കളേ - നേരമെന്തായീ
നേരമെന്തായീ - നേരമെന്തായീ

വെള്ളിമേഘത്താടിവെച്ച
വൃദ്ധനാം ദൈവമേ
ചില്ലുകണ്ണട ഉടഞ്ഞു പോയോ
നക്ഷത്രപ്പെണ്ണു വന്നു നിൻ മുന്‍പില്‍
കൊളുത്തിയ നവരാത്രി ദീപങ്ങൾ കൊഴിഞ്ഞുപോയോ
കടൽത്തിരയിൽ -ഈ കടൽത്തിരയിൽ കൊഴിഞ്ഞു പോയോ

തെന്നലിന്റെ തോണിയിലെ
കണ്ണുനീർ പൈങ്കിളീ - നിന്റെ
കാമുകി പിരിഞ്ഞുപോയോ
കണ്ണാടി വാതിൽ വച്ചു
സ്വപ്നങ്ങൾ പണിഞ്ഞ നിൻ
കടലാസ്സു കോട്ടകൾ തകർന്നു പോയോ
കൊടുങ്കാറ്റിൽ - ഈ കൊടുങ്കാറ്റിൽ തകർന്നുപോയോ
(മാനത്തെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe kanalu kettu