കാറ്റിനു കുളിരു കോരി

കാറ്റിന് കുളിരു കോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കുംതോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി
കാറ്റിന് കുളിരു കോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി

സ്വപ്നങ്ങൾ ഇണചേരും യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ
പ്രേമതീർത്ഥവുമായ്
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈ ജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ
കാറ്റിന് കുളിരു കോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി

മാമ്പൂവിൻ മദമുണ്ണും ഋതുസംഗമത്തിലെ
മലയാളി മൈനയല്ലേ
നീയെന്റെ മാർമൂടും പീലിയല്ലേ
അരയിൽ മണിത്തുടലിൽ അഗ്നിപുഷ്പവുമായ്
ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ
വിധിയോ വേടനോ പറയൂ വീണ്ടും നീ
ശരമെയ്തൂ വേർപിരിക്കല്ലേ
ഞങ്ങളെ വേർപിരിക്കല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattinu kuliru kori

Additional Info

അനുബന്ധവർത്തമാനം