പൂമുകിലൊരു പുഴയാകാൻ കൊതിച്ചു

പൂമുകിലൊരു പുഴയാകാൻ
കൊതിച്ചൂ - പുഴയായീ
പൊൻപുഴയൊരു മുകിലാകാൻ
കൊതിച്ചൂ - മുകിലായി
പൂമുകിലൊരു പുഴയാകാൻ
കൊതിച്ചൂ - പുഴയായീ

മരതകക്കുന്നിന്റെ മടിയിലൂടെ
ഒരു ചെറുപുഴയായി
പാട്ടുപാടിയൊഴുകിയെത്തി
കടവിലെത്തും മുൻപേ മല
മുല കൊടുക്കും മുൻപേ
ചുടുവെയിലിൻ മരുപ്പറമ്പിൽ പുഴമരിച്ചൂ
പുഴയിനിയും മുകിലായ് ജനിക്കുമോ
പൂനിലാവ് മന്ത്രകോടി നൽകുമോ
പൂമുകിലൊരു പുഴയാകാൻ
കൊതിച്ചൂ - പുഴയായീ

സുരഭിയാം കാറ്റിന്റെ വഴിയിലൂടെ
പുഴ ചെറുമുകിലായ് നൃത്തമാടി
പറന്നു പൊങ്ങി
ചിറകു വെയ്ക്കും മുമ്പേ
കതിർച്ചിലമ്പു കെട്ടും മുമ്പേ
ഒരു പകലിൻ ചിതയിൽവീണാ മുകിൽമരിച്ചൂ
മുകിലിനിയും പുഴയായ് ജനിക്കുമോ
തുകിലുണർത്തു പാട്ടു പാടിയൊഴുകുമോ
പൂമുകിലൊരു പുഴയാകാൻ
കൊതിച്ചൂ - പുഴയായീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomukiloru puzhayaakaan

Additional Info

അനുബന്ധവർത്തമാനം