അനുരാഗഗാനം പോലെ

 

അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ - ആരു നീ - ദേവതേ
(അനുരാഗ... )

മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ
(അനുരാഗ... )

പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ
(അനുരാഗ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.66667
Average: 4.7 (3 votes)
Anuraaga gaanam pole

Additional Info

അനുബന്ധവർത്തമാനം