സുമുഖീ സുന്ദരീ

സുമുഖീ സുന്ദരീ സുഹാസിനീ
ഒരുനിമിഷം നില്‍ക്കൂ എന്നെ
വികാരം കൊണ്ടുനിറയ്ക്കാന്‍
ഒന്നുചിരിക്കൂ ഒന്നു ചിരിക്കൂ

പരിഭവമോ ഇതു ലജ്ജയോ
ഒരു പ്രണയകലഹമോ
ഇതു കാളിന്ദീനദിയോ - നിങ്ങള്‍
യദുകുലകന്യകമാരോ
ഞാന്‍ ശ്രീകൃഷ്ണനോ ഇത്
രാധാമാധവ രാജമനോഹര
രാസക്രീഡയോ -രാസക്രീഡയോ

അഭിനയമോ അനുരാഗമോ
മറ്റൊരഭിനിവേശമോ
ഇത് കണ്വാശ്രമവനമോ
നിന്റെ പ്രിയമുനികന്യകമാരോ
ഞാന്‍ ദുഷ്യന്തനോ ഇത്
മാലിനിനദിയുടെ തീരം കണ്ടൊരു
പ്രേമഗാനമോ - പ്രേമഗാനമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sumukhi sundari

Additional Info

അനുബന്ധവർത്തമാനം