പച്ചനെല്ലിക്ക നെല്ലിക്ക

പച്ചനെല്ലിക്കാ നെല്ലിക്കാ
പളുങ്കു നെല്ലിക്കാ നെല്ലിക്കാ
ഉച്ചക്കിറുക്കിനു തളം വയ്ക്കാം
പച്ചക്കു കറുമുറെ കടിച്ചു തിന്നാം
കയ്ക്കും പിന്നെ മധുരിക്കും
കർപ്പൂര നെല്ലിക്ക

മുച്ചീട്ട് കളിക്കണ കണ്ണ് - മനസ്സിലെ
മണിപ്പേഴ്സടിക്കണ കണ്ണ്
പ്രേമാ എന്റെ പ്രേമാ ഈ
പെണ്ണെന്റെ പടത്തിലെ ഹീറോയിനി

ഒരു പോസൊരു പോസൊരു
പോസ് എന്റെ തുറന്നിട്ട
ക്യാമറച്ചില്ലിന്റെ
കണ്മുൻപിലൊരു പോസ്
വൺ - ടൂ - ത്രീ
ഒരു പുതുമുഖമാക്കും നിന്നെ ഞാൻ
ഉർവശിയാക്കും (പച്ചനെല്ലിക്ക..)

തൊട്ടാൽ തൊഴിക്കണ നെഞ്ച്
ഇവളൊരു തൊലിക്കട്ടി കൂടിയ പെണ്ണ്
സോമാ എന്റെ സോമാ എന്റെ
സസ്പെൻസു പടത്തിലെ ഹീറോയിനി
ഇവൾ ഹീറോയിനി

ഒരു ഡാൻസൊരു ഡാൻസൊരു ഡാൻസ്
ഒരുമിച്ചു ചേർന്നൊരു
ദം മാരെദം പാടി ഒരു ഡാൻസ്
വൺ - ടൂ - ത്രീ
ഒരു പുതുമുഖമാക്കും നിന്നെ ഞാൻ
ഉർവശിയാക്കും (പച്ചനെല്ലിക്ക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pachanellikka nellikka