ഇന്നലത്തെ വെണ്ണിലാവിൻ
ഇന്നലത്തെ വെണ്ണിലാവിന്‍ മുടിയില്‍ നിന്നോ
ഇന്ദ്രധനുസ്സിന്‍ മടിയില്‍ നിന്നോ
ഇന്നെന്റെ മുറ്റത്തു പൂവിടാന്‍ വന്നുനീ
ഇത്തിരിപ്പൂവേ കിളുന്നുപൂവേ
(ഇന്നലത്തെ..)
ഏതുകല്പവാടിയില്‍ നീ പൂത്തു വിടര്‍ന്നു
ഏതുവള്ളിക്കുടിലിലെയമ്മ മുലപ്പാല്‍ തന്നൂ
കവിളില്‍ നിന്‍കവിളില്‍
കാലത്തു പെയ്തൊരു പനിനീരോ
കരഞ്ഞിട്ടൊഴുകിയ കണ്ണീരോ
ഇന്നലത്തെ വെണ്ണിലാവിന്‍ മുടിയില്‍ നിന്നോ
ഇന്ദ്രധനുസ്സിന്‍ മടിയില്‍ നിന്നോ
ഏതോരപ്സര മേനക നിന്നെ പ്രസവിച്ചു
ഏതു പുണ്യതപോവനഭൂമിയില്‍ നീ വളര്‍ന്നു
അഴകേ പൊന്നഴകേ
ആരുടെ മഞ്ചലില്‍ നീ വന്നൂ
ആരെ കണ്ണുകള്‍ തിരയുന്നു
ഇന്നലത്തെ വെണ്ണിലാവിന്‍ മുടിയില്‍ നിന്നോ
ഇന്ദ്രധനുസ്സിന്‍ മടിയില്‍ നിന്നോ
ഇന്നെന്റെ മുറ്റത്തു പൂവിടാന്‍ വന്നുനീ
ഇത്തിരിപ്പൂവേ കിളുന്നുപൂവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Innalathe vennilaavin
Additional Info
ഗാനശാഖ: