വിപ്ലവം ജയിക്കട്ടെ

ഇങ്ക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
മുതലാളിത്തം ഒഴിയട്ടെ
വിപ്ലവം ജയിക്കട്ടെ

വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ
വിശ്വപ്രകൃതിയെ വെല്ലുവിളിക്കും
വിപ്ലവം ജയിക്കട്ടെ

തോറ്റില്ല തോറ്റില്ല തോറ്റിട്ടില്ല തൊഴിലാളി
വർഗ്ഗസമര പടയാളി
യുഗവിപ്ലവത്തിൻ തേരാളി
പടയാളീ - തേരാളീ
(വിപ്ലവം..)

സൂര്യനുദിക്കുന്നതവനു വേണ്ടി
ഭൂമി ചലിക്കുന്നതവനു വേണ്ടി
വെയിലും മഴയും മഞ്ഞും കാറ്റും
നിലാവുമവനു വേണ്ടി

വിത്തും വിയർപ്പും സ്വപ്നവുമിവിടെ വിതച്ചൂ
ഞങ്ങൾ വിതച്ചൂ
മുത്തും കതിരും പൂവും കനിയും മുളച്ചൂ
മണ്ണിൽ മുളച്ചൂ
പ്രയത്നമുദ്രകൾ മാറിൽ ചൂടിയ പ്രകൃതി - നിന്നെ
വസന്തപുഷ്പകിരീടം ചാർത്താൻ വരുന്നു ഞങ്ങൾ

ഇന്ത്യ ഞങ്ങടെ ജന്മഭൂമി
ഇവിടം ഞങ്ങടെ യാഗഭൂമി
പുതിയൊരു സംസ്കാരത്തിനു വേണ്ടി
പൊരുതും രണഭൂമി
രണഭൂമി - രണഭൂമി - രണഭൂമി
(വിപ്ലവം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viplavam jayikkatte

Additional Info

അനുബന്ധവർത്തമാനം