മാനസസരസ്സിൻ കരയിൽ

മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ
മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ
എവിടെനിന്നോ - എവിടെനിന്നോ
ഏകാന്തസൌരഭ്യമൊഴുകിവന്നൂ
മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ

ദ്രൗപതി ചൂടിയ കല്യാണസൌഗന്ധികപൂവിന്റെ
സ്വപ്നത്തില്‍ നിന്നോ
ശാകുന്തളത്തിന്‍ കുളിരില്‍ നിന്നോ
മേഘസന്ദേശത്തിന്‍ ചിറകില്‍ നിന്നോ
എവിടെനിന്നോ - എവിടെനിന്നോ
അജ്ഞാതസൌരഭ്യമൊഴുകിവന്നൂ
മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ

എന്നിലെ മൗനത്തെ സംഗീതമയമാക്കും
ഏതോവികാരത്തില്‍ നിന്നോ
പഞ്ചേന്ദ്രിയങ്ങള്‍തന്‍ കൂട്ടില്‍ നിന്നോ - എന്റെ
പ്രേമാനുഭൂതിതന്‍ കൂട്ടില്‍ നിന്നോ
എവിടെനിന്നോ എവിടെനിന്നോ
പാതിരാപ്പൂമണമൊഴുകി വന്നു

മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ
എവിടെനിന്നോ - എവിടെനിന്നോ
ഏകാന്തസൌരഭ്യമൊഴുകിവന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maanassasarassin karayil ninno

Additional Info

അനുബന്ധവർത്തമാനം