ഈശ്വരൻ ഹിന്ദുവല്ല

ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല
ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല

വെള്ളപൂശിയ ശവക്കല്ലറയിലെ 
വെളിച്ചപ്പാടുകളേ - നിങ്ങള്‍
അമ്പലങ്ങള്‍ തീര്‍ത്തു ആശ്രമങ്ങള്‍ തീര്‍ത്തു
ആയിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു
ഈശ്വരന്നായിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു
ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല

കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു
നബിയെ ചതിച്ചു മാര്‍ക്സിനെ ചതിച്ചു
നല്ലവരെന്നു നടിച്ചു - നിങ്ങള്‍
നല്ലവരെന്നു നടിച്ചു

കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ
കറുത്തവാവുകളേ - നിങ്ങള്‍
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്ഗീത കൊണ്ടു മറച്ചു - ഇത്രനാള്‍
ഭഗവദ്ഗീത കൊണ്ടു മറച്ചു

ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല
ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ലാ... 
ക്രിസ്ത്യാനിയല്ലാ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Eeswaran hinduvalla

Additional Info

അനുബന്ധവർത്തമാനം