ചെമ്പൈക്ക് നാദം നിലച്ചപ്പോൾ

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ (2)
പാഞ്ചജന്യം കൊടുത്തവനേ
നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ
എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം )

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ (2)
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ ഈ സ്വരങ്ങള്‍

സ സാരിധനിധനി
നിനി സനിധമധാ ധ ധാനിധമഗമാ
ഗാമധാനിധ മാധനി
സനി ധാനിസാരിസ നി
സരി ഗരി
സരി ഗാമഗരി ഗരി സാരിസ നി
സനി ധാനിധ മാധമ  ഗാമധനി
ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍
സ്വീകരിച്ചാലും ഹരേ കൃഷ്ണാ (ചെമ്പൈയ്ക്കു നാദം )

കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ (2)
ആയുരാരോഗ്യസൌഖ്യം പകരും വിഷ്ണോ
നാരായണാ ഹരേ നാരായണാ
ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
ഗുരുപവനേശ്വര നാരായണാ (ചെമ്പൈയ്ക്കു നാദം )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Chembaikk nadam

Additional Info

അനുബന്ധവർത്തമാനം