രാധ തൻ പ്രേമത്തോടാണോ

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം...
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..

ശംഖുമില്ലാ..കുഴലുമില്ലാ...
നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
നിൻ കാൽക്കൽ വീണലിയുന്നൂ...
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ...
ചന്ദനം പോൽ മാറിലണിയുന്നൂ‍....
നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു...
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...

(രാധ തൻ)

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചിൽ തുടിക്കും‍ ഇടക്കയിലെൻ സംഗീതം
പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ..
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..
നിൻ തിരുമെയ് ചേര്‍ത്തു പുൽകുന്നൂ..
നിൻറെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നൂ..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...

(രാധ തൻ)

 

 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
radha than premathodano

Additional Info

അനുബന്ധവർത്തമാനം