ഓമർഖയാമിന്റെ നാട്ടുകാരി

ഓമർഖയാമിന്റെ നാട്ടുകാരി ഞാൻ
ഓമനസ്വപ്നത്തിൻ കൂട്ടുകാരി
ഓരോ രാവിലുമുണരും മുരളി
ഓരോ സിരയിലുമലിയും ലഹരി (ഓമർ...)

പ്രണയവികാരത്തിൻ പ്രമദവനങ്ങളിൽ
പ്രിയഭൃംഗങ്ങളേ വളർത്തി ഞാൻ
പ്രിയഭൃംഗങ്ങളേ വളർത്തി
മാദകയൗവനം നാടകശാലയിൽ
മായാജാലങ്ങൾ പകർത്തീ
വരുവാൻ വൈകിയതെന്തേ നീയീ
വസന്തവനമേള കാണാൻ (ഓമർ..)

വിരഹവിഷാദത്തിൻ വിപിനതടങ്ങളിൽ
വിധുമന്ദസ്മിതമുണർത്തി ഞാൻ
വിധുമന്ദസ്മിതമുണർത്തി
കാമിനിയെൻ മിഴി കാട്ടിയ പാതയിൽ
കാലം പൂക്കൾ വിടർത്തി
നുകരാൻ വൈകിയതെന്തേ നീയീ
സുഗന്ധരാഗമരന്ദം (ഓമര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info