കാലദേവത തന്ന വീണയിൽ
കാലദേവത തന്ന വീണയിൽ
കനകം കെട്ടിയ ഭാവനേ
മധുരമോഹതരംഗ തന്ത്രികൾ
മൗനം മൂടിയതെങ്ങനെ
രാഗമോ അനുരാഗമോ
ഇതു പ്രാണസംഗമ നിദ്രയോ
കാലദേവത തന്ന വീണയിൽ
കനകം കെട്ടിയ ഭാവനേ
ആദ്യരാഗ വികാരവാഹിനി
ആർദ്രതാ കല്ലോലിനി
അതിന്റെ താളവും അതിന്റെ ഭാവവും
ആദ്ധ്യാത്മികമല്ലോ ആ ഗതി
അന്തർമുഖമല്ലോ
കാലദേവത തന്ന വീണയിൽ
കനകം കെട്ടിയ ഭാവനേ
ഞാനുണർത്തിയ സ്വരസുമാവലി
ഗാനമാകുവതെന്നിനി
അനർഘമാം ആ നിമിഷമണയാൻ
ആത്മാവുരുകുന്നു ഇന്ദ്രിയ
സന്ധ്യകളുണരുന്നൂ
കാലദേവത തന്ന വീണയിൽ
കനകം കെട്ടിയ ഭാവനേ
മധുരമോഹതരംഗ തന്ത്രികൾ
മൗനം മൂടിയതെങ്ങനെ
രാഗമോ അനുരാഗമോ
ഇതു പ്രാണസംഗമ നിദ്രയോ
കാലദേവത തന്ന വീണയിൽ
കനകം കെട്ടിയ ഭാവനേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaaladevatha thanna veenayil
Additional Info
ഗാനശാഖ: