സ്വർണ്ണമല്ലി പുഷ്പവനത്തിൽ

സ്വര്‍ണ്ണമല്ലീപുഷ്പവനത്തിൽ...
അന്നൊരു പുലരിയിലോമന നിന്നു
വര്‍ണ്ണദേവത പോലെ
അഞ്ജനമിഴികളുമായി
സ്വര്‍ണ്ണമല്ലീപുഷ്പവനത്തില്‍

രാ‍ത്രിയിലൊളിവില്‍ വാനം പൂകിയ
പൂനിലാവിന്‍ ചേലാ
രാ‍ത്രിയിലൊളിവില്‍ വാനം പൂകിയ
പൂനിലാവിന്‍ ചേലാ
മന്നില്‍ മറന്നു കളഞ്ഞൊരു നൂലിഴ
നിന്നധരം ചിരിയാക്കി
നിന്‍ ചിരി കണ്ടു തളിര്‍ത്തു പൂവനം
നിന്‍മേനി കണ്ടു തരിച്ചു മാധവം
(സ്വര്‍ണ്ണമല്ലീ..)

അശ്വതിയുത്സവത്തേരു കണ്ടൊരു
ശിശുവിന്‍ ഹൃദയം പോലേ
അശ്വതിയുത്സവത്തേരു കണ്ടൊരു
ശിശുവിന്‍ ഹൃദയം പോലേ
അഴകിന്നത്ഭുതനിലയം കണ്ടെന്‍
ആശാകലിക വിടര്‍ന്നു
നിന്മൊഴി കേട്ടു ചിരിച്ചു കാവുകള്‍
നിന്‍ ഗാനം കേട്ടു മദിച്ചു ചോലകള്‍
(സ്വര്‍ണ്ണമല്ലീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnamalli pushpavanathil

Additional Info

അനുബന്ധവർത്തമാനം