പ്രണയകലഹമോ പരിഭവമോ
പ്രണയകലഹമോ പരിഭവമോ
പ്രിയസഖി നീ അഭിനയിക്കും
പ്രേമനാടകമോ - ഇത്
പ്രേമനാടകമോ
പ്രണയകലഹമോ പരിഭവമോ
നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാൻ
നിൻ നീലോല്പലമിഴികൾ
നിൻ കവിളിൽ നിൻ ചൊടിയിൽ
വിടരാതിരുന്നിട്ടില്ലല്ലോ
വികാര സിന്ദൂരപുഷ്പങ്ങൾ
പ്രണയകലഹമോ പരിഭവമോ
തകർന്നു കണ്ടിട്ടില്ലല്ലോ അനുരാഗം
തന്ത്രികൾ പാകിയ ഹൃദയം
എന്നരികിൽ നീവരുമ്പോൾ
കിലുങ്ങാതിരുന്നിട്ടില്ലല്ലോ
കിനാവിൽ മുങ്ങിയ നിൻ നാണം
പ്രണയകലഹമോ പരിഭവമോ
പ്രിയസഖി നീ അഭിനയിക്കും
പ്രേമനാടകമോ - ഇത്
പ്രേമനാടകമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pranayakalahamo