ചൈത്രയാമിനീ ചന്ദ്രികയാൽ

ചൈത്രയാമിനി ചന്ദ്രികയാലൊരു
ചിത്രനീരാളം വിരിച്ചു
ഇന്ദീവരമിഴി എന്‍ തമ്പുരുവില്‍
ഹിന്ദോള രാഗം തുടിച്ചു
(ചൈത്രയാമിനി..)

സപ്തസ്വരങ്ങളാല്‍ കോരിത്തരിക്കുന്ന
സപ്തതന്ത്രിയെപ്പോലെ
സിന്ദൂരകിരണങ്ങള്‍ ചുംബിച്ചുണര്‍ത്തുന്ന
സന്ധ്യാ പുത്രിയെപ്പോലെ
നീയുണര്‍ന്നു മുന്നില്‍ നീ വിടര്‍ന്നു
നാദമായ് ഞാന്‍ നിന്നില്‍ അലിഞ്ഞു ചേര്‍ന്നു
(ചൈത്രയാമിനി..)

ഇന്ദ്രനീലാഭയില്‍ മാനത്ത് നീന്തുന്നു
സാന്ദ്ര മേഘരഥങ്ങള്‍
ശൃംഗാര ദീപങ്ങള്‍ നിറമാല തീര്‍ക്കുന്നു
നിന്‍ നേത്ര ഗോപുര നടയില്‍
നമുക്കുയരാം ഒന്നായ് പുണര്ന്നൊഴുകാം
മേഘങ്ങളായ് വാനില്‍ അലിഞ്ഞു ചേരാം
(ചൈത്രയാമിനി..)

Chaithra Yaamini Chanthrikayaaloru - Driksaakshi