മാണിക്യ ശ്രീകോവിൽ

മാണിക്യശ്രീകോവിൽ നീയെങ്കിൽ അതിൽ
മായാവിഗ്രഹം ഞാനല്ലേ
കാഞ്ചനമണിദീപം നീയെങ്കിൽ അതിൻ
കർപ്പൂരത്തിരിനാളം ഞാനല്ലേ
(മാണിക്യ..)

എൻനെഞ്ചിൽ തുടികൊട്ടും ചിന്തകളെല്ലാം
നിൻനാവിൽ പുഷ്പിക്കും വാക്കുകളായ്
എന്നന്തരാത്മാവിന്നാനന്ദരശ്മികൾ
നിന്നധരം ചൂടും ചന്ദ്രികയായ്
നിൻമിഴിതൻ മൗനസങ്കീർത്തനം
എൻമനസ്സിൻ തിരുവാഭരണം
(മാണിക്യ..)

എൻ മുന്നിൽ വിടരുന്ന പൂവുകളെല്ലാം
നിന്നുള്ളിൽ നിറം ചാർത്തും മോഹങ്ങളായ്
നീയെന്ന രാഗവും ഞാനെന്ന താളവും
നിത്യാനുരാഗമാം സംഗീതമായ്
നിൻതപസ്സിന്നുഷ സന്ധ്യോദയം
എൻമനസ്സിൻ ധ്യാനപുണ്യോദയം
(മാണിക്യ...)

ഉം ഉം ഉം.. ആ..ആ....ആ..
ഉം ഉം ഉം.. ആ..ആ....ആ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
maanikya sreekovil

Additional Info

അനുബന്ധവർത്തമാനം