മൂവന്തിച്ചാന്തണിഞ്ഞു
ആ...
മൂവന്തിച്ചാന്തണിഞ്ഞു മുത്തണിരാത്തിങ്കള്‍
മൊഹബ്ബത്തിന്‍ മൊഞ്ചിണങ്ങും മുല്ലപ്പൂത്തിങ്കള്‍
അഴകോലും പെണ്‍കിടാവേ
മിഴിമിന്നും മാന്‍കിടാവേ
നീ വന്നാട്ടെ ചേര്‍ന്നു പാടുവാന്‍
കൈമറന്നു മെയ്മറന്നു ചാഞ്ചാടാന്‍
(മൂവന്തി...)
കൊലുസുകള്‍ കൊഞ്ചുമ്പോള്‍ ഖല്‍ബിന്റെയുള്ളില്‍
താനേ പൂക്കും കുഞ്ഞ്കിനാവ്
ഗസലുകള്‍ മൂളുമ്പോള്‍
പൂവിളം ചുണ്ടില്‍
മുത്തം നല്‍കും തങ്കനിലാവ്
മയ്യണിഞ്ഞ മായക്കണ്ണില്‍
മലരണിഞ്ഞ പീലിത്തുമ്പില്‍
മാറുലഞ്ഞ മല്ലിച്ചെണ്ടില്‍
മാരിവില്ലോ പൂത്തിടുന്നു
മണിത്തൂവലാല്‍....
നിനക്കെന്റെ നെഞ്ചില്‍ തീര്‍ക്കാം
നീലമേഘപ്പൂമഞ്ചം
ഒരു നീലമേഘപ്പൂമഞ്ചം
(മൂവന്തി...)
മനസ്സിലെ പൂഞ്ചെപ്പില്‍
നീ നിറയ്ക്കുന്നൂ
മുന്തിരിനീരിന്‍ മുരളീ ഗാനം
കനവിലെ തൂമഞ്ഞില്‍
നീ വിടര്‍ത്തുന്നൂ
കാതരമേതോ രാഗപരാഗം
മെയ്യുഴിഞ്ഞ മോഹപ്പൂവിന്‍
മുത്തടര്‍ന്നു വീഴും നേരം
കാല്‍ച്ചിലമ്പ് കൊഞ്ചിത്തുള്ളും താളമോടെ പോരും നേരം
ഒമര്‍ഖയ്യാമായ്...
ഞാന്‍ നിന്റെ കാല്‍ക്കല്‍ വയ്ക്കാം
പ്രേമകാവ്യപ്പൂത്താലം
ഒരു പ്രേമകാവ്യപ്പൂത്താലം
(മൂവന്തി...)