മിഴിയോരം ഒരു മോഹം

മിഴിയോരം ഒരു മോഹം 
മലരായ് പൂക്കവേ
മഴവില്ലിന്‍ നിറമേഴും 
മഴയായ് പെയ്യവേ
കുളിരാടും കൂട്ടിലേ 
കുനുതൂവല്‍ തുമ്പികള്‍
കൊതിയോടെ കാതില്‍ പാടും
ഐ ലവ് യു ഐ ലവ് യു
(മിഴിയോരം...)

പൂങ്കാറ്റും പുലര്‍മഞ്ഞും 
പൂവിന്‍ നെഞ്ചില്‍ മുത്തും
പാല്‍തോല്‍ക്കും പൗര്‍ണ്ണമിയെന്‍ പീലിച്ചുണ്ടില്‍ തത്തും
പവനുരുകിയ പൂങ്കവിളില്‍ തുടുവിരല്‍മുന തഴുകുമ്പോള്‍
കളമെഴുതിയ കരളിതളിൽ
കിളിയുടെ വിളി കേള്‍ക്കുമ്പോള്‍
മാറില്‍...മനസ്സിൽ...
മാമ്പൂ വിരിയുകയായ്
(മിഴിയോരം...)

ചെമ്മാനം പൂഞ്ചിമിഴില്‍ 
മുത്തും മുകിലും തന്നൂ
മാറ്റേറും മിഴിയെഴുതാന്‍ 
മലരും മഷിയും തന്നു
പുലരൊളിയുടെ പൂവുടലില്‍ ഇളവെയിലല പൂഞ്ചേല
അഴകിടമിതു മൂടാനായ് 
ആലിലകളരഞ്ഞാണം
താനേ...പാടും...
തംബുരുവല്ലോ ഞാന്‍
(മിഴിയോരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhiyoram oru moham

Additional Info

Year: 
1999

അനുബന്ധവർത്തമാനം