സത്യനായകാ മുക്തിദായകാ

 

സത്യനായകാ മുക്തിദായകാ
പുൽത്തൊഴുത്തിൻ പുളകമായ
സ്നേഹഗായകാ...  ശ്രീ യേശുനായകാ 
(സത്യനായകാ..)

കാൽ‌വരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
കാൽ‌വരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
(സത്യനായകാ...)

അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
നിൻ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ
നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ
(സത്യനായകാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Sathyanaayaka

Additional Info

അനുബന്ധവർത്തമാനം