മഞ്ഞുമലരേ മധുമാസമായ്

മഞ്ഞുമലരേ മധുമാ‍സമായ് 
ഓഹോഹോഹോ
മാരിക്കുരുന്നേ കുളിര്‍പെയ്തുവാ 
ഓഹോഹോഹോ
തളിരൂഞ്ഞലിലെന്നോ പകര്‍ന്നാടും മേഘജാലം
നിറതാഴ്വരമീതെ കിളിപാടും പ്രേമരാഗം
(മഞ്ഞുമലരേ...)

നീലയാമിനി നിന്റെ വാര്‍കുഴല്‍
പീലിമൂടുവാന്‍ പൂ പൊഴിഞ്ഞുവോ
താലത്തില്‍ വര്‍ണ്ണത്താരങ്ങള്‍
മോഹത്തിന്‍ സ്വര്‍ണ്ണത്തൂമുത്തായ്
പൂനിലാവു പൊന്നണിഞ്ഞ നിന്നെ മൂടവേ
(മഞ്ഞുമലരേ...)

ദേവഗാനമാം നിന്റെ വീണയില്‍
ശ്യാമരാഗമായ് ഞാനലിഞ്ഞുവോ
താളത്തില്‍ മായാമേളത്തില്‍
ഓളത്തില്‍ എന്നും ലാളിക്കാം
എന്റെ പൂമ്പളുങ്കു മെയ്യില്‍ നീ തലോടവേ
(മഞ്ഞുമലരേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjumalare madhumasamaai