ഏതോ പാതയിൽ - M
Music:
Lyricist:
Singer:
Film/album:
ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ
കാലം നൽകുമീ കനിവിൻ നാളമായ്
തരുമോ തരുമോ അലിവിൻ നിലാദീപം
(ഏതോ...)
നെഞ്ചിലേ തിരുമധുരം
കോരി ഞാൻ നൽകിടാം
പാടുവാൻ സ്വരമരുളും
വീണയായ് മാറിടാം
വിരിയാൻ മറന്ന മലരേ
കരളോടുരുമ്മി നിൽക്കുമോ
ഒരു സാന്ത്വനമെന്നുടെ ഓർമ്മയി-
ലരുളാൻ ഇതുവഴി വാ
ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ
കാലം നൽകുമീ കനിവിൻ നാളമായ്
ആർദ്രമായ് ഹൃദയപുടം
നീട്ടി ഞാൻ നൽകിടാം
സ്നേഹമാം കനിയമൃതം
മാരിയായ് പെയ്തിടാം
അലയാതലഞ്ഞ മനസ്സേ
അഴൽമാഞ്ഞ പാട്ടു മൂളുമോ
ഒരു വെൺനുര ചിന്നിയ പാൽക്കട-
ലലയായ് ശ്രുതിമധു താ
(ഏതോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho pathayil - M
Additional Info
Year:
1997
ഗാനശാഖ: